Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തു

യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍

, ചൊവ്വ, 15 മാര്‍ച്ച് 2022 (12:58 IST)
നാഗർകോവിൽ: യുവതിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ കുളച്ചൽ സ്വദേശി വർഗീസിന്റെ മകൻ ജോസ് കാൻ പിയർ എന്ന 40 കാരണാണ് ഭാര്യ വനജയെ (32) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

വനജയെ കോല ചെയ്തശേഷം വനജയുടെ ആദ്യ വിവാഹത്തിലുണ്ടായ മക്കൾ മഞ്ജു (13), അക്ഷര (12) എന്നിവരെ മർദ്ദിക്കുകയും കെട്ടിയിട്ട് രണ്ട് ദിവസം കുടിവെള്ളം പോലും നൽകാതിരിക്കുകയും ചെയ്തിരുന്നു. കോട്ടാറിലുള്ള ഇവരുടെ വാടക വീട്ടിൽ രണ്ട് ദിവസം മുമ്പ് നടന്ന കൊലപാതകം കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് പുറത്തറിഞ്ഞത്.മൂന്നു മാസം മുമ്പാണ് ഇവർ ഇവിടെ താമസത്തിനെത്തിയത്. ഇവർക്ക് അയൽക്കാരുമായിട്ട് ബന്ധമുണ്ടായിരുന്നില്ല.

വിദേശത്തു മത്സ്യബന്ധനം നടത്തിയിരുന്നയാളാണ് ജോസ്. ഇയാൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നീട് എട്ടു വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച വനജയെ വിവാഹം ചെയ്തു. പിന്നീടാണ് ഇവർ കുളച്ചലിൽ നിന്ന് കോട്ടാറിലെത്തിയത്. വനജയുടെ അനാവശ്യ ഫോൺ വിളിയെ ചൊല്ലി ഇവർ തമ്മിൽ സ്ഥിരമായി വഴക്കായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വഴക്ക് മൂത്തപ്പോൾ ജോസ് വചനയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു.

എന്നാൽ ഇത് കണ്ട മക്കളുടെ വായിൽ തുണി തിരുകി കൈയും കാലും കെട്ടിയിടുകയും രണ്ട് ദിവസം കുടിവെള്ളം പോലും നൽകാതെ മർദ്ദിക്കുകയും ചെയ്തു. മൂത്ത മകൾ മഞ്ജുവിന്റെ കഴുത്തറുക്കാൻ ശ്രമിച്ചപ്പോൾ മക്കളുടെ കരച്ചിൽ കേട്ട ഇയാൾ കത്തി കളഞ്ഞശേഷം അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നു. പിന്നീടാണ് മഞ്ജു ഒരുവിധം കയർ അഴിച്ചു പുറത്തുവന്നതും അയൽക്കാരെ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ കൊട്ടാര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂണിഫോമിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലെന്ന് കോടതി, യൂണിഫോമിന് ഭരണഘടനപരമായ സാധുതയുണ്ട്