Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ചാവക്കാട്ടെ ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം : മൂന്നു പേർ അറസ്റ്റ്റിൽ

Murder

എ കെ ജെ അയ്യര്‍

, ചൊവ്വ, 2 നവം‌ബര്‍ 2021 (14:22 IST)
ചാവക്കാട്: ചാവക്കാട്ടെ ബി.ജെ.പി പ്രവർത്തകൻ മണത്തല കൊപ്പാറ വീട്ടിൽ ചന്ദ്രൻ മകൻ ബിജുവിനെ കുത്തി ക്കൊലപ്പെടുത്തയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണത്തല സ്വദേശി പള്ളിപ്പറമ്പിൽ അനീഷ് (33), ചൂണ്ടൽ ചെറുവാലിയിൽ സുനീർ (40), മേനോത്ത് വിഷ്ണു (21) എന്നിവരാണ് പിടിയിലായത്.

കൊലചെയ്യപ്പെട്ട ബിജുവിന്റെ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണു പോലീസ് അറിയിച്ചത്.

ഞായറാഴ്ച വൈകിട്ട് നാലരയോടെ ബൈക്കിലെത്തിയ സംഘമാണ് ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ അനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. ഇതിനൊപ്പം പ്രതിയായ വിഷ്‌ണുവിന്റെ പേരിലും നിരവധി കേസുകളുണ്ട്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻഐഎ‌യ്‌ക്ക് തിരിച്ചടി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് അടക്കമുളള പ്രതികൾക്ക് ജാമ്യം