വഴക്കിനിടെ സഹോദരി പുത്രനെ തള്ളിയിട്ടുകൊന്നു: 58 കാരനും മകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 17 സെപ്‌റ്റംബര്‍ 2022 (19:48 IST)
ആലുവ: വഴക്കു കൂട്ടുന്നതിനിടെ സഹോദരിയുടെ പുത്തൻ തള്ളിയിട്ടു കൊന്ന സംഭവത്തിൽ 58 കാരനും മകനും അറസ്റ്റിലായി. എടത്തല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോളനിപ്പടി ഭാഗത്ത് നിരപ്പിൽ മഹേഷ് കുമാർ എന്നയാളാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു ഇയാളുടെ അമ്മാവനായ ആലുവ കോളനിപ്പടി കോളാമ്പി വീട്ടിൽ മണി (58), മാണിയുടെ മകൻ വൈശാഖ് (24) എന്നിവരാണ് എടത്തല പോലീസിന്റെ പിടിയിലായത്.    

ഇയാളുടെ മാതാവിന്റെ പേരിലുള്ള സ്ഥലം ഈട് നൽകി ലോൺ എടുത്തിരുന്നു. എന്നാൽ ഇതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടു മഹേഷും അമ്മാവനായ മണി, മകൻ വൈശാഖ് എന്നിവരുമായി വാക്ക് തർക്കം ഉണ്ടായപ്പോൾ ഇവർ മഹേഷിനെ ദേഹോപദ്രവം ഏല്പിക്കുകയും തള്ളിയിടുകയും ചെയ്തു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ മഹേഷ് മരിക്കുകയും ചെയ്തു.

എന്നാൽ ഇതിനെ തുടർന്ന് മാണിയും വൈശാഖും ഒളിവിൽ പോയി. കഴിഞ്ഞ ദിവസം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിലെ വട്ടക്കാട്ടു പടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും പോലീസ് പിടികൂടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

അടുത്ത ലേഖനം
Show comments