Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഖിംപൂരില്‍ ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയത് മുട്ടിന് താഴെ വെടിവച്ച്

Rape Case India
ലഖിംപൂരില്‍ ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയത് മുട്ടിന് താഴെ വെടിവച്ച്. പ്രതികളില്‍ ഒരാളായ ജുനൈദിനെയാണ് ഏറ്റുമുട്ടലിലൂടെ പോലീസ് കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞദിവസം കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്. പരിക്കേറ്റ പ്രതിയെ പോലീസ് തോളില്‍ താങ്ങി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്. 
 
ആറു പ്രതികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. പിടിയിലായ പ്രതികളില്‍ ജുനൈദ് രക്ഷപ്പെടുകയായിരുന്നു. കരിമ്പിന്‍ തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വളര്‍ത്തുനായ്ക്കളില്‍ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കി