Webdunia - Bharat's app for daily news and videos

Install App

മദ്യപാനത്തിനിടെ തര്‍ക്കം: വിമുക്തഭടന്‍ വെട്ടേറ്റുമരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:56 IST)
നെടുങ്കണ്ടം സുഹൃത്തുകള്‍  ഒത്തുചേര്‍ന്നു നടത്തിയ മദ്യപാനത്തിനൊടുവില്‍ തര്‍ക്കത്തെ തുടര്‍ന്ന് വിമുക്ത ഭടന്‍ വെട്ടേറ്റുമരിച്ചു. കരുണാപുരം തണ്ണിപ്പാറ ജാനകി മന്ദിരത്തില്‍ രാമഭദ്രന്‍ എന്ന 78 കാരണാണ് വെട്ടേറ്റുമരിച്ചത്. സുഹൃത്തായ തണ്ണിപ്പാറ തെങ്ങുംപള്ളി ജോര്‍ജ്ജുകുട്ടി എന്ന വര്‍ഗീസ് (61) ആണ് രാമഭദ്രന്‍ വെട്ടിയത്.
 
ജോര്‍ജ്ജുകുട്ടിയുടെ വീട്ടിനുള്ളിലായിരുന്നു മദ്യപാനവും തുടര്‍ന്നുണ്ടായ കൊലപാതകവും നടന്നത്. പ്രതിയായ ജോര്ജ്ജുകുട്ടിയെ കമ്പംമെട്ട് പോലീസ് അറസ്‌റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത് എന്നാണു പോലീസ് പറയുന്നത്. 
 
ജോര്‍ജ്ജുകുട്ടി രാമഭദ്രനെ കോടാലി കൊണ്ട് വെട്ടി ക്കൊല്ലുകയായിരുന്നു . സംഭവത്തില്‍ പരിക്കേറ്റ ജോര്‍ജ്ജുകുട്ടി ഇതിനു ശേഷം സഹോദരന്റെ വീട്ടിലെത്തുകയും അവിടെ നിന്ന് തൂക്കുപാലത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു.
 
കൊലപാതക വിവരം ജോര്ജ്ജുകുട്ടിയില്‍ നിന്നറിഞ്ഞ ഇയാളുടെ സഹോദരന്‍ കമ്പംമെട്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ മദ്യലഹരിയില്‍ കൊലപാതകത്തെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്നാണു ജോര്‍ജ്ജ് കുട്ടി പറയുന്നത്. ഒറ്റയ്ക്കായിരുന്നു ജോര്‍ജ്ജ് കുട്ടി താമസിച്ചിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments