Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

എ കെ ജെ അയ്യര്‍

, ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (17:27 IST)
കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ കൊല്ലപ്പെട്ടു. കണ്ണവം സ്വദേശിയായ  എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു എന്നാണ് റിപ്പോര്‍ട്ട്.
 
കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റാണ് നിമിഷങ്ങള്‍ക്കകം സലാഹുദ്ദീന്‍ മരിക്കാനിടയായത്.  സലാഹുദ്ദീനെ തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം തലശേരി സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

കണ്ണവത്തെ കൈചേരിക്കടുത്തുവച്ച് ഇന്ന് നാല് മണിക്കാണ്  സലാഹുദ്ദീനെ വെട്ടിയത്. എ ബി വി പി പ്രവര്‍ത്തകനായിരുന്ന ശ്യാമ പ്രസാദിനെ വെട്ടി 2018 ജനുവരിയില്‍ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍ ജാമ്യത്തിലിറങ്ങിയ സലാഹുദ്ദീനെ ബൈക്കില്‍ വന്ന സംഘം പിന്തുടര്‍ന്നു വന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്കളയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തനിലയില്‍