Publish Date: Sat, 06 Feb 2021 (17:57 IST)
Updated Date: Sat, 06 Feb 2021 (18:00 IST)
കണ്ണൂര്‍: വയോധികയായ വീട്ടമ്മയെ വീട്ടിനുള്ളില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. വിശദമായി പോലീസ് നടത്തിയ അന്വേഷണം അവരുടെ മകന്റെ ഭാര്യയുടെ അറസ്റ്റിലാണ് കലാശിച്ചത്. ഇരിട്ടി കരിക്കോട്ടക്കരിയിലെ പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി (82) യാണ് കൊലചെയ്യപ്പെട്ടത്.
സ്വന്തം വീട്ടിനുള്ളില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ ഇവരുടെ കൂടെ താമസിച്ച മകന്‍ മാത്യുവിന്റെ ഭാര്യ എല്‍സി (52) യെ കരിക്കോട്ടക്കരി പോലീസ് അറസ്‌റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് മറിയക്കുട്ടി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ സമയത്ത് മകന്‍ മാത്യു റബ്ബര്‍ ടാപ്പിംഗിനു പോയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു തോന്നുകയും അധികാരികളും വിരലടയാള അവിദഗ്ദ്ധരും സ്ഥലത്തു പരിശോധന നടത്തുകയും ചെയ്തു തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ എല്‍സി കുറ്റം സമ്മതിക്കുകയായിരുന്നു.
എല്‍സിയുമായി മറിയക്കുട്ടി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും കണ്ടെത്തി. ഇരുവരും തമ്മിലുള്ള പിടിച്ചുതള്ളലില്‍ മറിയക്കുട്ടി അടുത്തുള്ള കോണ്‍ക്രീറ്റ് കട്ടിളയില്‍ തലയിടിച്ചു വീഴുകയും തുടര്‍ന്ന് എല്‍സി ഇവരെ പിടിച്ചു വലിച്ച് വീണ്ടും വീണ്ടും കട്ടിളപ്പടിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ചോര വാര്‍ന്നു മരണം സംഭവിക്കുകയും ചെയ്തു.