Publish Date: Fri, 05 Feb 2021 (17:11 IST)
Updated Date: Fri, 05 Feb 2021 (17:14 IST)
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ശമ്പളത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. സെക്യൂരിറ്റി ഗാര്‍ഡ് അജിത് കുമാറിനെ(55) കൊലപാതക കുറ്റത്തിന് പോലീസ് അറസ്ററ് ചെയ്തു. കൊല്ലപ്പെട്ടയാളും അജിത് കുമാറും തമ്മില്‍ ബുധനാഴ്ചയാണ് തങ്ങളുടെ തൊഴിലുടമയോട് ശമ്പളം ചോദിക്കുന്നതിനെ ചൊല്ലി തര്‍ക്കം ഉണ്ടായത്.
തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ അജിത് കുമാര്‍ തന്റെ കയ്യിലുണ്ടായിരുന്ന ഡബിള്‍ ബാരല്‍ തോക്കുപയോഗിച്ച് തന്റെ സഹപ്രവര്‍ത്തകനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിലായിരുന്ന ഇയാള്‍ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.