Publish Date: Sat, 15 Oct 2022 (16:06 IST)
Updated Date: Sat, 15 Oct 2022 (16:10 IST)
കൊല്ലം മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് ഇവരുടെ മകളെ അറസ്റ്റ് ചെയ്തു. കരിങ്ങന്നൂർ ആലുംമൂട്ടിൽ സ്വദേശിനീ സൗമ്യ ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വീടിനടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ ആലുംമൂട്ടിൽ സ്വദേശിനി സുജാതയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എങ്കിലും മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് അന്വേഷണം നടത്തുകയും തുടർന്ന് മകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മകളെ അറസ്റ്റ് ചെയ്തത്.
ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മിക്കവാറും ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. ഇവരുടെ വീട്ടുപുരയിടത്തിൽ നിന്ന മരം വിലയ്ക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം അടിപിടിയിലും തുടർന്ന് സൗമ്യ മാതാവ് സുജാതയുടെ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ സൗമ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ സുജാതയുടെ മൃതദേഹം അടുത്ത പറമ്പിൽ കൊണ്ടിടാൻ ഇവർ മറ്റാരുടെയെങ്കിലും സഹായം തെറ്റിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.