Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്പാര്‍ട്ട്‌മെന്റില്‍ യുവാവ് കുത്തേറ്റു മരിച്ച നിലയില്‍

അപ്പാര്‍ട്ട്‌മെന്റില്‍ യുവാവ് കുത്തേറ്റു മരിച്ച നിലയില്‍

എ കെ ജെ അയ്യര്‍

, ഞായര്‍, 4 ഏപ്രില്‍ 2021 (17:01 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കിള്ളിപ്പാലത്ത് സ്വാകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കിള്ളിപ്പാലത്തിനടുത്തുള്ള വലിയശാല സ്വദേശിയായ വൈശാഖ് എന്ന 32 കാരനാണ് മരിച്ചത്.
 
സംഭവം കൊലപാതകമാണെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രാത്രി തന്നെ മരണം നടന്നിരിക്കാമെന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൃദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് മകള്‍ അറസ്റ്റില്‍