Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് മകള്‍ അറസ്റ്റില്‍

വൃദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് മകള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, ഞായര്‍, 4 ഏപ്രില്‍ 2021 (16:57 IST)
കണ്ണൂര്‍: എഴുപത്തഞ്ചുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മകളെ പോലീസ് അറസ്‌റ് ചെയ്തു. മാലൂര്‍ കപ്പട്ടപ്പൊയിലിനടുത്ത് കോറോത്ത് ലക്ഷംവീട്ടില്‍ നന്ദിനിയാണ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
ഇവര്‍ക്കൊപ്പം മകള്‍ ഷെര്‍ലി, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവരാണ് കൂടെ താമസം. ഭാസ്‌കരന്‍ ജോലിക്കു പോയ സമയത്ത് മകള്‍  ഷേര്‍ളി മാതാവിനെ ഓലമടല്‍ കൊണ്ട് തലയ്ക്കടിച്ചും ചവുട്ടിയും കൊന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഷെര്‍ലിയെ  പോലീസ് അറസ്‌റ് ചെയ്തത്.
 
കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മരിച്ച നന്ദിനിയുടെ മൃതദേഹം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയരാജന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റും ഇല്ല, വ്യക്തി ആരാധന അനുവദിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം: മുഖ്യമന്ത്രി