Publish Date: Tue, 21 Jun 2022 (17:40 IST)
Updated Date: Tue, 21 Jun 2022 (17:42 IST)
പത്തനംതിട്ട: കൂടെയുണ്ടായിരുന്ന ആളെ മാനസിക രോഗിയായ വീട്ടമ്മ കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. നെടുവത്തൂർ കുളത്തുംകരോട് ശശിധരൻ പിള്ള എന്ന 50 കാരണാണ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ടു കൂടൽ നെല്ലിമുറുപ്പ് കോളനി പുത്തൻവീട്ടിൽ രജനി എന്ന 43 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രജനിയുടെ മകൻ അഭികുമാർ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ശശിധരൻ പിള്ള വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.