Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗെയിം കളിക്കാൻ അനുവദിച്ചില്ല, അമ്മയെ വെടിവെച്ച് കൊന്ന് 16കാരൻ

ഗെയിം കളിക്കാൻ അനുവദിച്ചില്ല, അമ്മയെ വെടിവെച്ച് കൊന്ന് 16കാരൻ
, ബുധന്‍, 8 ജൂണ്‍ 2022 (12:32 IST)
മൊബൈൽ ഫോണിൽ ഗെയിം കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് 16കാരൻ അമ്മയെ വെടിവെച്ച് കൊന്നു. ലഖ്‌നൗവിലെ അൽഡിക്കോ കോളനിയിൽ താമസിക്കുന്ന 40 കാരിയാണ് മകന്റെ വെടിയേറ്റ മരിച്ചത്. കൊലപാതകം നടന്ന്  മൂന്നാം ദിവസമാണ് സംഭവം പുറം ലോകം അറിഞ്ഞത്.
 
ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛൻ സൈനിക ഉദ്യോഗസ്ഥനാണ്. പിതാവിന്റെ തോക്ക് ഉപയോഗിച്ചതാണ് 16കാരൻ വെടിവെച്ചത്. കൊലപാതകത്തിന് ശേഷം തോക്ക് കട്ടിലിൽ ഒളിപ്പിച്ച പ്രതി വീട്ടിലുണ്ടായിരുന്ന സഹോദരിയെ മറ്റൊരു മുറിയിൽ പൂട്ടിയിടുകയായിരുന്നു.മൂന്നുദിവസവും 16-കാരന്‍ അമ്മയുടെ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. 
 
മൃതദേഹം സൂക്ഷിച്ച മുറിയിൽ നിന്ന് ദുർഗന്ധം വരാതിരിക്കാൻ 16കാരൻ നിരന്തരം മുറിയിൽ സുഗന്ധദ്രവ്യവും റൂം ഫ്രഷ്നരും ഉപയോഗിച്ചിരുന്നു. മൂന്നാംദിവസം ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെ കൊല്‍ക്കത്തയിലുള്ള അച്ഛനെ വിളിച്ച് കുട്ടി 'അമ്മ മരിച്ച വിവരം പറയുകയായിരുന്നു. അമ്മയെ ഒരാൾ കൊലപ്പെടുത്തി എന്നാണ് കുട്ടി അച്ഛനോട് പറഞ്ഞത്.
 
പോലീസിന് മുൻപിലും കുട്ടി സമാനമായ മൊഴിയാണ് നല്കിയതെങ്കിലും രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ യഥാർത്ഥ സംഭവം പുറത്തുവരികയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചർച്ചയ്ക്കിടയിൽ കെണിയിൽ വീഴരുത്, പ്രകോപിതരാകരുത്, മതവിശ്വാസങ്ങളെ അവഹേളിക്കരുത്: പാർട്ടി സംസ്ഥാന - ദേശീയ വക്താക്കൾക്ക് മാർഗരേഖയുമായി ബിജെപി