Webdunia - Bharat's app for daily news and videos

Install App

കുമളിയിലെ മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത

എ കെ ജെ അയ്യര്‍
ഞായര്‍, 15 നവം‌ബര്‍ 2020 (10:21 IST)
കുമളി: രണ്ട് ദിവസം മാത്രം മുമ്പ് പരിചയപ്പെട്ടയാളുടെ വീട്ടില്‍ വച്ച് മരിച്ച മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത. അമരാവതി പറങ്കിമാമൂട്ടില്‍ സജീവന്‍ എന്ന 55 കാരനാണ് ഒട്ടകത്തലമേട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ബാലകൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
ചക്കുപള്ളത്തുള്ള ഏലത്തോട്ടത്തില്‍ പണിക്കെത്തിയ ആളാണ് ബാലകൃഷ്ണന്‍. രണ്ട് ദിവസം മുമ്പാണ് സജീവന്‍ ഇയാളുമായി പരിചയപ്പെട്ടത്. ദീപാവലി ദിവസം സജീവനെ ബാലകൃഷ്ണന്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കില്‍ യാത്ര ചെയ്യുന്നത് അയല്‍ക്കാരും കണ്ടിരുന്നു.
 
എന്നാല്‍ കഴിഞ്ഞ ദിവസം വെളുപ്പിന് ബാലകൃഷ്ണന്‍ അയല്‍വാസികളെ വിളിച്ചുണര്‍ത്തുകയും സജീവന്‍ എഴുന്നേല്‍ക്കുന്നില്ലെന്നും പറഞ്ഞു. സജീവന് ഹൃദയാഘാതമാണോയെന്നു സംശയമുണ്ടെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഇതോടെ നാട്ടുകാര്‍ക്ക് സംശയമുണ്ടാവുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തി പരിശോധിച്ചതോടെ സജീവന്റെ കഴുത്തില്‍ സംശയകരമായ രീതിയില്‍ മുറിപ്പാട് കണ്ടെത്തുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
 
വിവാഹിതനായ സജീവന്‍ ഭാര്യയും രണ്ട് മക്കളുമായി ദീര്‍ഘനാളായി അകന്നു കഴിയുകയാണെന്നും വിവരമുണ്ട്.  കുമളി സി.ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലകൃഷ്ണനും ഇയാളുടെ ഭാര്യ ശാന്തിയും നിരീക്ഷണത്തിലാണ് എന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

അടുത്ത ലേഖനം
Show comments