തിരുവനന്തപുരം: തച്ചോട്ടുകാവിലെ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്‌റ് ചെയ്തു. തച്ചോട്ടുകാവ് കുളത്തിനു സമീപം അഞ്ജനത്തില്‍ അനില്‍ കുമാര്‍ എന്ന 45 കാരന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിളപ്പില്‍ പേയാട് പ്ലാവറക്കോണം ലക്ഷ്മി ശ്രീശൈലത്തില്‍ വിപിന്‍ എന്ന 30 കാരനെ മലയിന്‍കീഴ് പൊലീസാണ് അറസ്‌റ് ചെയ്തത്.വിളവൂര്‍ക്കല്‍ കാവലൊട്ടുകോണം എസ് എന്‍ ഭവനില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുകയാണിപ്പോള്‍.
കഴിഞ്ഞ ചൊവ്വാഴ്ച വിപിന്‍ ജോലിക്കെന്നു പറഞ്ഞു അനില്‍ കുമാറിനെ വിളിച്ചുകൊണ്ട് പോയിരുന്നു. എന്നാല്‍ അടുത്ത ദിവസം വെളുപ്പിന് അനില്‍ കുമാറിനെ തച്ചോട്ടുകാവ് തടിമില്ലിനടുത്ത് റോഡില്‍ അവശനിലയില്‍ കണ്ടെത്തി. പോലീസ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും വൈകിട്ടോടെ മരിച്ചു.
എന്നാല്‍ അനില്‍ കുമാറിന്റെ തലയിലെ മുറിവും ദേഹത്തെ മര്‍ദ്ദനമേറ്റ പാടുകളും കണ്ടു സംശയം തോന്നിയ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ വിപിന്‍ ഒളിവില്‍ പോയി. തുടര്‍ന്നാണ് മലയിന്‍കീഴ് പോലീസ് ഇയാളെ അന്വേഷിച്ച് അറസ്‌റ് ചെയ്തത്. ജോലി സ്ഥലത്തെ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.