Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യത്തോടൊപ്പം കഴിയ്ക്കാൻ 'ടച്ചിങ്സ്' വാങ്ങി നൽകിയില്ല; മദ്യപൻ 14 കാരനെ കുത്തിക്കൊന്നു

വാർത്തകൾ. ക്രൈം
, വെള്ളി, 6 നവം‌ബര്‍ 2020 (09:13 IST)
ഡൽഹി: മദ്യത്തോടൊപ്പം കഴിയ്ക്കാൻ സ്നാക്സ് വാങ്ങി നൽകാത്തതിന്റെ പേരിൽ 14 കാരനെ കുത്തി കൊലപ്പെടുത്തി മദ്യപൻ. ഡൽഹിയിലെ കാളിന്ദി കുഞ്ച് പ്രദേശത്താണ് ബുധനാഴ്ച ക്രൂരമായ സംഭവം ഉണ്ടായത്. സംഭവത്തിൽ മദൻപൂർ സ്വദേശിയായ ഷദാപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
മദ്യലഹരിയിലായിരുന്ന ഷദാപ് വഴിയിലൂടെ പോവുകയായിരുന്ന ആൺകുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് എന്തെങ്കിലും സ്നാക്സ് വാങ്ങിനൽകാൻ കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാവാതെവന്ന കുട്ടിയെ ഷദാബ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 14കാരനെ ഉടൻ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. കുട്ടിയുടെ ശരീരത്തിൽ കുത്തേറ്റ നിരവധി മുറിവുക്കൾ ഉള്ളതായി പൊലിസ് വ്യക്തമാക്കി.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ടുകളുടെ എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച് ബൈഡന്‍; തകര്‍ത്തത് ഒബാമയുടെ റെക്കോഡ്