Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യലഹരിയിൽ യുവാക്കൾ ബന്ധുവിനെ കുത്തിക്കൊന്നു

Murder
ഇടുക്കി: മുൻ വൈരാഗ്യത്തിന്റെ പേരിൽ മദ്യലഹരിയിൽ യുവാക്കൾ ബന്ധുവായ നാല്പതുകാരനെ കുത്തിക്കൊന്നു. കുമളി റോസാപ്പൂകണ്ടം സ്വദേശി ലുക്മാൻ അലി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തമിഴ്‌നാട്ടിലെ കമ്പം സ്വദേശി അബ്ദുൽ ഖാദർ (23), റോസാപ്പൂകണ്ടം സ്വദേശി സുമതി ഭവനിൽ അജിത് (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. വൈകിട്ടോടെ അബ്ദുൽ ഖാദറും ലുക്മാനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ ലുക്മാൻ അബ്ദുൽ ഖാദറെ മർദ്ദിക്കുകയും ചെയ്തു. ആ വൈരാഗ്യത്തിൽ അജിത്തുമായി അബ്ദുൽ ഖാദർ മദ്യപിച്ചശേഷം എത്തി ലുക്മാനെ അടിച്ചുവീഴ്ത്തി. തുടർന്ന് വയറ്റിലും കാലിലും കുത്തി പരുക്കേൽപ്പിച്ചു റോഡരുകിൽ ഉപേക്ഷിച്ചു. പിന്നീട് ഇരുവരും കമ്പത്തേക്ക് പോവുകയും ചെയ്തു.

അതുവഴി വന്ന യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി പരിശോധിക്കുകയും ചെയ്തപ്പോഴേക്കും ലുക്മാൻ മരിച്ചിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചതും തുടർന്ന് ഇരുവരെയും പീരുമേട് ഡി.വൈ.എസ്.പി കുര്യാക്കോസിന്റെ നേതൃത്വത്തിൽ കുമളി എസ്.എച്ച്.ഓ ഇവരെ കമ്പത്തു നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lok Sabha Election 2024: സുരേഷ് ഗോപിയെ തളയ്ക്കാന്‍ വമ്പന്‍മാരെ ഇറക്കാന്‍ എല്‍ഡിഎഫും യുഡിഎഫും; സുനില്‍ കുമാര്‍ സിപിഐ സ്ഥാനാര്‍ഥിയാകും !