Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

വഴിത്തർക്കത്തിനൊടുവിൽ യുവാവിനെ വെട്ടിക്കൊന്നു

Murder

എ കെ ജെ അയ്യര്‍

, തിങ്കള്‍, 23 മെയ് 2022 (19:01 IST)
പൂയപ്പള്ളി: വഴിതർക്കത്തിനൊടുവിൽ യുവാവിനെ വെട്ടിക്കൊന്നു. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട മരുതമൺപള്ളി ആമ്പാടിയിൽ വീട്ടിൽ ആമ്പാടി എന്ന തിലജൻ (44) ആണ് വെട്ടേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. സംഭവത്തിന് ഉത്തരവാദി എന്ന് പറയപ്പെടുന്ന മരുതമൺപള്ളി പൊയ്‌കവിള വീട്ടിൽ സേതുരാജ് എന്ന 54 കാരൻ ഒളിവിൽപോയി. കൊലചെയ്യപ്പെട്ട തിലജനും സഹോദരങ്ങളും മുമ്പ് വഴിത്തർക്കവുമായി ബന്ധപ്പെട്ടു വീട് കയറി ആക്രമണവും പരസ്പരം വെട്ടുകേസുകളും ഉണ്ടായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.

കേസുകളിൽ ജാമ്യത്തിൽ കഴിയവെയാണ് മരുതമൺപള്ളി ജംഗ്‌ഷനിൽ നിന്ന തിലജനെ ആക്രമിക്കുകയും ഒരു കൈ വെട്ടി മാറ്റുകയും ചെയ്‌തു. രക്ഷപ്പെടാനായി അടുത്തുള്ള മാർജിൻ ഫ്രീ കടയിൽ ഓടിക്കയറിയെങ്കിലും തിലജനെ അവിടെ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘം അറസ്റ്റിൽ