Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഈ ദിനത്തിൽ രാജ്യം ദുഃഖിക്കുന്നു, പേരറിവാളന്റെ മോചനത്തിനെതിരെ കോൺഗ്രസ്

രാജീവ് ഗാന്ധി
, ബുധന്‍, 18 മെയ് 2022 (18:05 IST)
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പേരറിവാളനെ മോചിപ്പിച്ച സുപ്രീം കോടതി ഉത്തരവ് നിരാശാജനകമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ ഘാതകനെയാണ് വെറുതെവിട്ടതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
 
ഓരോ കോൺഗ്രസ് പ്രവർത്തകനും ‌മാത്രമല്ല ഓരോ ഭാരതീയനിലും ദുഖവും അമർഷവും ഉണ്ടാക്കുന്ന നടപടിയാണിത്. തീവ്രവാദിയെ അങ്ങനെ തന്നെ പരിഗണിക്കണം. സുപ്രീം കോടതി വിധി വേദനയും നിരാശയും തരുന്നു അദ്ദേഹം പറഞ്ഞു. തീവ്രവാദിക‌ൾക്കെതിരെ പോരാടുന്ന ഓരോ രാജ്യസ്നേഹിക്കും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇപ്പോൾ ഉണ്ടായതെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർ‌ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഗോള സാഹചര്യം സൂചികകളെ ബാധിച്ചു, സെൻസെക്‌സ് 110 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു