Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവിനെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 26 ഏപ്രില്‍ 2024 (11:43 IST)
ആലപ്പുഴ: കുടുബ വഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കോടതി ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.  മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് എസ് സീനയാണ് ശിക്ഷ വിധിച്ചത്.
 
ആലപ്പുഴ ജില്ലയിലെ  കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് മുണ്ടനാട്ട് പുത്തൻവീട്ടിൽ വത്സലയെ (55) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രഘുനാഥനെ(62)യാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം.
 
 കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. കേസിൽ വത്സലയുടെ സഹോദരൻ പ്രധാന സാക്ഷിയായിരുന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ രാമചന്ദ്രൻ, രണ്ട് അയൽവാസികൾ എന്നിവരും കേസിലെ പ്രധാന സാക്ഷികളായിരുന്നു

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments