Publish Date: Wed, 17 Apr 2024 (14:27 IST)
Updated Date: Wed, 17 Apr 2024 (14:30 IST)
പത്തനംതിട്ട ഭർത്താവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടാം ഭാര്യ അറസ്റ്റിലായി. ചിറ്റാർ കൊടുമുടി മരുതിമുട്ടിൽ രത്നാകരൻ എന്ന 58 കാരനാണ് കൊല്ലപ്പെട്ടത്
ഞായറാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിൻ്റെ ഭാര്യ ശാന്ത (53) യെ പമ്പാ പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യഭാര്യയെ രത്നാകരൻ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചതാണ്. പിന്നീടാണ് ഇയാൾ ശാന്തയ്ക്കൊപ്പം താമസിക്കാൻ ആരംഭിച്ചത്. ഇരുവരും ഒരുമിച്ചു മദ്യപിച്ചു വഴക്കായപ്പോഴാണ് വാക്കു തർക്കത്തിലും പിന്നീട് അടിപ്പിടിയിലും കൊലപാതകത്തിലും കലാശിച്ചത്.