Webdunia - Bharat's app for daily news and videos

Install App

യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിനു ജീവപര്യന്തം

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2023 (12:27 IST)
തിരുവനന്തപുരം : സ്ഥിരമായുള്ള മദ്യപാനം ചോദ്യം ചെയ്തതിനു ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് കേസിലെ പ്രതിയായ അരൂർ മുട്ടപ്പലം പുതുവൽവിള വീട്ടിൽ സന്തോഷിനെ ശിക്ഷിച്ചത്.
 
2011 ഒക്ടോബർ 27 നായിരുന്നു സംഭവം നടന്നത്. മുദാക്കൽ ചെമ്പൂർ കളിക്കൽ സ്വദേശി നിഷ (35) യെയാണ് ഭർത്താവ് സന്തോഷ് കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയായ സന്തോഷ് നിഷയ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹി കെട്ട നിഷ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരം അന്വേഷിക്കാൻ പോലീസ് എത്തിയെങ്കിലും സന്തോഷിനെ കണ്ടില്ല. പിറ്റേ ദിവസം രാവിലെ സന്തോഷ് വീട്ടിലെത്തി വഴക്കു കൂടുകയും മർദ്ദിക്കകയും ചെയ്തു. പിന്നീട് പുറത്തുപോയി സന്തോഷ് മടങ്ങിവന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി തുണി അലക്കിക്കൊണ്ടിരുന്ന നിഷയെ കമ്പിപ്പാര കൊണ്ട് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട അയൽക്കാർ ഓടിക്കൂടി സന്തോഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിഴ തുക യായ ഒരു ലക്ഷം രൂപ മകൾ സനീഷയ്ക്ക് നൽകണം. ഇതിനൊപ്പം സർക്കാർ സഹായ നിധിയിൽ നിന്ന് അർഹമായതുക നൽകാനും കോടതി ഉത്തരവിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments