Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുവ്വൂര്‍ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍

Malappuram
തുവ്വൂര്‍ കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസം മണ്ഡലം സെക്രട്ടറി വിഷ്ണുവും ബന്ധുക്കളും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തുവ്വൂര്‍ കൃഷിഭവനില്‍ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈമാസം 11മുതല്‍ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണിതെന്നാണ് കരുതുന്നത്. 
 
അതേസമയം യുവതിയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് യുവതിയെ കുഴിച്ചിട്ട കാര്യം പുറത്തുവരുന്നത്. സുജിതയെ കാണാതായ വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചവരില്‍ ആദ്യത്തെയാള്‍ വിഷ്ണുവായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടിനുമുന്നില്‍ നിന്ന വാഴക്കൈകള്‍ വെട്ടിയതിന് പകരമായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ നിന്ന മാവിന്‍ തൈകള്‍ വെട്ടി നശിപ്പിച്ച് വീട്ടുടമ