Webdunia - Bharat's app for daily news and videos

Install App

ആളുമാറി വെട്ടേറ്റ യുവാവ് മരിച്ചു

എ കെ ജെ അയ്യര്‍
ശനി, 19 നവം‌ബര്‍ 2022 (19:07 IST)
തിരുവനന്തപുരം: ആളുമാറി വെട്ടേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ മാണിക്യവിളാകം കവലയ്ക്ക് സമീപം നാസറുദ്ദീന്റെ മകൻ അഫ്സൽ എന്ന പത്തൊമ്പതുകാരനാണ് മരിച്ചത്.

ഒമ്പതാം തീയതി വൈകിട്ട് ആറേകാലിനാണ് സംഭവം ഉണ്ടായത്. തലേദിവസം മണക്കാട് കമലേശ്വരം സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കവും സംഘർഷവും കാരണമാണ് ആളുമാറി വെട്ടേറ്റ പൂന്തുറ സ്വദേശി മരിച്ചത്. വെട്ടേറ്റു കാലിന്റെ ഞരമ്പുകൾ അറ്റനിലയിലായിരുന്നു അഫ്സലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ചികിത്സയിലായിരുന്ന അഫ്സൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മരിച്ചത്. സംഭവത്തിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തി ആകാത്ത ആളാണ് കേസിലെ ഒന്നാം പ്രതി. കരിമഠം കോളനി സ്വദേശികളായ അശ്വിൻ, സുധീഷ് കുമാർ, അപ്പൂസ്, ബിച്ചു, സൂര്യ, മനോഷ്, പുത്തൻകോട്ട സ്വദേശി അഭയദേവ് എന്നിവരാണ് അറസ്റ്റിലായി റിമാന്റിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments