Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചിന്താമണി കൊലക്കേസ്' ന് രണ്ടാം ഭാഗം, പുതിയ വിശേഷങ്ങളുമായി സുരേഷ് ഗോപി

സുരേഷ് ഗോപി സുരേഷ് ഭാവന ചിന്താമണി കൊലക്കേസ് ഷാജി കൈലാസ് സിനിമാ സുരേഷ് ഗോപി പുതിയ സിനിമകള്‍ ഫിലിം ന്യൂസ്

കെ ആര്‍ അനൂപ്

, ചൊവ്വ, 8 നവം‌ബര്‍ 2022 (11:07 IST)
സുരേഷ് ഗോപിയുടെ 'ചിന്താമണി കൊലക്കേസ്' ന് രണ്ടാം ഭാഗം വരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കിയത് സുരേഷ് ഗോപി തന്നെയാണ്.
 
'ചിന്താമണി രണ്ടാം ഭാഗം വരുന്നുണ്ട്. അതിന്റെ തിരക്കഥ പകുതിയായി വച്ചിരിക്കുകയാണ്. ഉടന്‍ ഉണ്ടാകും'-സുരേഷ് ഗോപി പറഞ്ഞു.
 
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' പൂജ ചടങ്ങിന് എത്തിയപ്പോള്‍ ആയിരുന്നു നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ഈ സിനിമയില്‍ വക്കീല്‍ വേഷത്തില്‍ നടന്‍ എത്തും.പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൂവെള്ളയിൽ സുന്ദരിയായി അപർണ ബാലമുരളി, നടയുടെ പുതിയ സിനിമകൾ