Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രദ്ധയുടെ തലയും മൊബൈലും കത്തിയും തലയും ഇനിയും കണ്ടെത്താനായില്ല. അഫ്താബിനെ നാർകോ ടെസ്റ്റിന് വിധേയനാക്കണമെന്ന് പോലീസ്

ശ്രദ്ധയുടെ തലയും മൊബൈലും കത്തിയും തലയും ഇനിയും കണ്ടെത്താനായില്ല. അഫ്താബിനെ നാർകോ ടെസ്റ്റിന് വിധേയനാക്കണമെന്ന് പോലീസ്
, വ്യാഴം, 17 നവം‌ബര്‍ 2022 (12:57 IST)
ലിവിങ് ടുഗുതർ പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ ഒളിപ്പിച്ച സ്മഭവത്തിൽ പ്രതി അഫ്താബ് അമീൻ പൂനവാലെയെ പോലീസ് ഇന്ന് ഡൽഹി സാകേത് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിനും തെളിവെടുപ്പിനും ഒരാഴ്ചകൂടി പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടും.
 
 
യുവതിയുടെ അറുത്തെടുത്ത തല, ശരീരം വെട്ടിമുറിക്കാനുപയോഗിച്ച കത്തി. കൊലപാതക സമയം കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കർ ധരിച്ചിരുന്ന വസ്ത്രം, യുവതിയുടെ മൊബൈൽ ഫോൺ തുടങ്ങിയവ പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. യുവതിയെ 35 കഷ്ണങ്ങളാക്കിയാണ് പ്രതി വെട്ടിനുറുക്കിയത്. ഇതിൽ 10 ശരീരഭാഗങ്ങൾ മാത്രമാണ് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിന് സമീപമുള്ള കാട്ടിൽ നിന്നും കണ്ടെത്തിയത്.
 
കൊലപാതകത്തിന് ശേഷവും പ്രതി അഫ്താബ് ഡേറ്റിങ് ആപ്പ് വഴി പെൺകുട്ടികളെ ഫ്ളാറ്റിൽ കൊണ്ടുവന്നിരുന്നെന്നും മൃതദേഹം ഫൃഡ്ജിൽ സൂക്ഷിച്ചിരുന്ന സമയത്തും യുവതികളുമായി അതേ ഫ്ളാറ്റിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രതി മൊഴി നൽകിയിരുന്നു. കഴിഞ്ഞ മേയ് 18നാണ് പ്രതി കാമുകിയായ ശ്രദ്ധ വാൽക്കറെ കൊന്ന് കഷ്ണങ്ങളാക്കി ഫൃഡ്ജിൽ സൂക്ഷിച്ചത്. മൂന്നാഴ്ച ഫൃഡ്ജിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ദുർഗന്ധം വരാതിരിക്കാൻ പ്രതി മൃതദേഹം ഫൃഡ്ജിൽ സൂക്ഷിച്ച സമയത്ത് റൂം റീഫ്രഷ്ണറുകൾ ഉപയോഗിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ വന്‍ ഭക്തദിനത്തിരക്ക്; ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ഭക്തര്‍