Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതി മരിച്ച സംഭവം കൊലപാതകമെന്നു പോലീസ്: ഒരാൾ കസ്റ്റഡിയിൽ

Murder Pothencode Pocso
കൊലപാതകം പോത്തൻ കോട് പോക്സോ

എ കെ ജെ അയ്യര്‍

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (19:52 IST)
തിരുവനന്തപുരം :  പോത്തൻകോട് തങ്കമണി എന്ന യുവതിയുടെ മരണം കൊലപാതകുന്നു കണ്ടെത്തിയ പോലീസ് സംരയകരമായി സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട  ഒരാളെ കസ്റ്റഡിയിലെടുത്തു. പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
 
 ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉള്ള വരുവുകൾ ചേർത്താണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പോത്തൻകോട് തനിച്ച് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65) യാണ് വീടിനോട് ചേർന്നുള്ള പുരയിടത്തിൽ 
മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇതിനൊപ്പം ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
 
സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പുല‍ർച്ചെ പൂ പറിക്കാൻ വേണ്ടി തങ്കമണി പോയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടക്കുന്നുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു