Publish Date: Fri, 18 Mar 2022 (20:43 IST)
Updated Date: Fri, 18 Mar 2022 (20:46 IST)
തെന്മല: റയിൽവേ പാളത്തിൽ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇതിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശി ശർവേ പട്ടേൽ എന്നയാളുടേതാണെന്ന് ആദ്യം തിരിച്ചറിഞ്ഞ പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശികളായ ഓംപ്രകാശ് കൗട്ടെ, അഖിലേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.
ഈ മാസം നാലാം തീയതിയാണ് റയിൽവേ കരാർ തൊഴിലാളിയായ പട്ടേലിന്റെ മൃതദേഹം തെന്മല മൂന്നു കണ്ണറ റയിൽവേ പാലത്തിൽ കണ്ടത്. എന്നാൽ പോസ്റ്റ് മോർട്ടത്തിനിടെ ഡോക്ടർക്ക് സംശയം തോന്നുകയും ഇത് കൊലപാതകമാണെന്നു കണ്ടെത്തുകയും ചെയ്തതാണ് പോലീസ് അന്വേഷണത്തിൽ കലാശിച്ചത്.
ഒരുമിച്ചു ജോലി ചെയ്തിരുന്ന മൂവരും ചേർന്ന് മദ്യപിച്ച സമയത്തു അഖിലേഷിന് മക്കൾ ഇല്ലാത്തതിനെ കുറിച്ച് പട്ടേൽ പരിഹസിച്ചത് വാക്കുതർക്കവും പിന്നീട് കൊലപാതകത്തിലും കലാശിച്ചു. പരിഹാസത്തിൽ പ്രകോപിതരായ അഖിലേഷും ഓംപ്രകാശും ചേർന്ന് പട്ടേലിന്റെ കഴുത്തിലും തലയിലും മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു
എ കെ ജെ അയ്യര്‍
Publish Date: Fri, 18 Mar 2022 (20:43 IST)
Updated Date: Fri, 18 Mar 2022 (20:46 IST)