Publish Date: Sun, 15 Oct 2023 (14:25 IST)
Updated Date: Sun, 15 Oct 2023 (14:28 IST)
ആലപ്പുഴ: നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. മാന്നാർ കുട്ടമ്പേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാർ ആണ് നാല് വയസുകാരൻ മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
പ്രാർത്ഥനയ്ക്കായി വീട്ടുകാർ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടത്തിയതെന്നാണ് പോലീസ് നിഗമനം. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മിഥുൻ തൂങ്ങിമരിച്ചെന്നാണ് പോലീസ് നിഗമനം.
മകന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.