തിരുവനന്തപുരം : മധ്യവയസ്കയെ വീടിനു പിന്നിലെ വാഴത്തോട്ടത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോവളം ജി.വി.രാജ റോഡിൽ പരുത്തിവിളാകം വീട്ടിൽ അബ്ദുൽ അസീസിന്റെ ഭാര്യ ഭീമാബീവിയെ (59) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു മുന്നിൽ ദമ്പതികൾ ഹോട്ടൽ നടത്തിവരികയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കളിൽ നിന്ന് മനസിലാക്കിയതായി പോലീസ് വെളിപ്പെടുത്തി. ഇവരുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി കഴിയുന്ന വിദ്യാർത്ഥിയാണ് പുലർച്ചെ മൃതദേഹം കണ്ട് ഭർത്താവ് അബ്ദുൽ അസീസിനെ വിവരം അറിയിച്ചത്.
ഏതാണ്ട് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇവർ ഉറങ്ങാൻ കിടന്നതെന്ന് ഭർത്താവ് പറഞ്ഞു. മൃതദേഹത്തിന് അടുത്ത് നിന്ന് മണ്ണെണ്ണ നിറച്ചതെന്നു കരുതുന്ന ഒരു കുപ്പി കണ്ടെടുത്തിട്ടുണ്ടെന്ന് ഫോറൻസിക് വിദഗ്ധർ അറിയിച്ചു. മക്കൾ : ഷിബിന, ഷമീർ.