Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

പ്രിയ കവി മുരുകൻ നായർക്ക് സ്വാഗതം, സർക്കാർ പോസ്റ്റർ വിവാദത്തിൽ

മുരുകൻ കാട്ടാക്കട
, ചൊവ്വ, 8 ഫെബ്രുവരി 2022 (15:40 IST)
മലയാളം മിഷന്‍ പുതിയ ഡയറക്ടറായി ചുമതലയേറ്റ കവി മുരുകന്‍ കാട്ടാക്കടയെ സ്വാഗതം ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. മലയാളം മിഷൻ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌ത പോസ്റ്റിൽ മലയാളത്തിന്റെ പ്രിയ കവി ആര്‍.മുരുകന്‍ നായര്‍ എന്നും ബ്രാക്കറ്റില്‍ മുരുകന്‍ കാട്ടാക്കട എന്നുമാണ് എഴുതിയിരിക്കുന്നത്.
 
സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ പേരിലാണ് പോസ്റ്റർ. ഇതിന് പിന്നാലെയാണ് മുരുകൻ കാട്ടക്കട എന്ന പേരിൽ കേരളമാകെ അറിയപ്പെടുന്ന കവിയുടെ ജാതിപ്പേര് ഉള്‍പ്പെടെ വെച്ച് പേരില്‍ തയ്യാറാക്കിയ പോസ്റ്ററിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
 
അതേസമയം ഓഫീസില്‍ ഉള്ളവര്‍ പോസ്റ്റര്‍ തയ്യാറാക്കുമ്പോള്‍ രേഖകളിലെ പേര് ഉപയോഗിച്ചതാണെന്നും പോസ്റ്റര്‍ ഉടന്‍ തിരുത്തുമെന്നും മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട ഇതിനോട് പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രിപുരയില്‍ രണ്ടു എംഎല്‍എമാര്‍ ബിജെപിയില്‍ നിന്ന് പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നു