P.V.Anvar: 'വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന സ്വഭാവം'; അന്‍വറിനെ അടുപ്പിക്കരുതെന്ന് ലീഗ്

അതേസമയം പൂര്‍ണമായി പ്രതിരോധത്തിലായ അന്‍വര്‍ യുഡിഎഫിനു വഴങ്ങാനാണ് സാധ്യത

രേണുക വേണു
വ്യാഴം, 29 മെയ് 2025 (09:56 IST)
P.V.Anvar: പി.വി.അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായ നിലപാടെടുക്കാന്‍ കാരണം മുസ്ലിം ലീഗ്. ഒരുകാരണവശാലും അന്‍വറിനോടു വഴങ്ങരുതെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസിനോടു ആവശ്യപ്പെട്ടു. യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം അന്‍വറിനെ അസോഷ്യേറ്റ് അംഗമെന്ന നിലയില്‍ ഒപ്പം കൂട്ടിയാല്‍ മതിയെന്നാണ് ലീഗ് നിലപാട്. 
 
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പിന്തുണയില്ലെങ്കിലും യുഡിഎഫിനു ജയിക്കാന്‍ സാധിക്കുന്ന സാഹചര്യമുണ്ട്. അന്‍വറിനു വഴങ്ങേണ്ട രാഷ്ട്രീയ സ്ഥിതി നിലവില്‍ നിലമ്പൂരില്‍ ഇല്ല. ഒറ്റയ്ക്കു മത്സരിച്ചാല്‍ രണ്ടായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ പോലും അന്‍വറിനു ലഭിക്കില്ലെന്നും ലീഗ് വിലയിരുത്തുന്നു. അന്‍വറിനു വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും ലീഗ് തയ്യാറല്ലെന്നാണ് സൂചന. 
 
എല്‍ഡിഎഫില്‍ ആയിരിക്കെ അന്‍വര്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് അന്‍വറുമായി സഹകരിക്കാന്‍ ലീഗ് അതൃപ്തി അറിയിച്ചത്. യുഡിഎഫ് പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ച് ഒപ്പം നില്‍ക്കാന്‍ സമ്മതിച്ചാല്‍ മാത്രം അന്‍വറിനെ പരിഗണിച്ചാല്‍ മതിയെന്നാണ് ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തെ നിലപാട് അറിയിച്ചിരിക്കുന്നത്. അന്‍വര്‍ - കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ ഇടനിലക്കാരാകാന്‍ ഇല്ലെന്നും ലീഗ് വ്യക്തമാക്കി. 
 
അതേസമയം പൂര്‍ണമായി പ്രതിരോധത്തിലായ അന്‍വര്‍ യുഡിഎഫിനു വഴങ്ങാനാണ് സാധ്യത. അന്‍വര്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോഷ്യേറ്റ് അംഗമെന്ന നിലയില്‍ അംഗീകരിച്ചേക്കും. അങ്ങനെ വന്നാല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി അന്‍വര്‍ പ്രചാരണത്തിനിറങ്ങും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments