Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാന്നിയിൽ ഇ.ടി; മൂന്നാം സീറ്റില്ല - ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Muslim league
കോഴിക്കോട് , ശനി, 9 മാര്‍ച്ച് 2019 (14:50 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് മാറ്റമില്ല.  മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മത്സരിക്കും. ഇരുവരും സിറ്റിംഗ് എംപിമാരാണ്.

തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാര്‍ഥിയായ നവാസ് ഗനിയെയും പ്രഖ്യാപിച്ചു. സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.

മൂന്നാം സീറ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ സാഹചര്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോവുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഭാവിയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് പരിഗണിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടതായും ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് പകരം കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്ന് പൊന്നാനി മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ചര്‍ച്ചയായെങ്കിലും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്ന പക്ഷം കേന്ദ്രമന്ത്രിയാവാന്‍ സാധ്യതയുള്ള ആളാണ് കുഞ്ഞാലിക്കുട്ടിയെന്നും അതിനാല്‍ അദ്ദേഹത്തെ സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം ഒടുവില്‍ ഉണ്ടായെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

16കാരിയെ നഗ്നയാക്കി ശരീരഭാഗങ്ങൾ ബ്ലേഡ് ഉപയോഗിച്ച് കീറി മുറിച്ച് ദൃശ്യങ്ങൾ പകർത്തി, യുവാവിന്റെ ക്രൂരത ഇങ്ങനെ