പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

വര്‍ഗീയ വിവേചനം ഉണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ എം വി ഗോവിന്ദനും സഖാക്കളും കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ജൂണ്‍ 2025 (17:15 IST)
ജമാഅത്തെ ഇസ്ലാമി പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണത്തില്‍ നിയമനടപടിക്കൊരുങ്ങി ജമാഅത്തെ ഇസ്ലാമി. വര്‍ഗീയ വിവേചനം ഉണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ എം വി ഗോവിന്ദനും സഖാക്കളും കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
 
മുസ്ലിം സമുദായത്തെ കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ച് ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവനയെന്നും മുസ്ലിം സമൂഹത്തെയും സംഘടനകളെയും അപരവത്കരിക്കുകയും ഭീകരവത്കരിക്കുകയും ചെയ്യുന്ന രീതിയാണ് ഓരോതെരെഞ്ഞെടുപ്പുകളിലും സിപിഎം ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമാഫോബിയ കേരളത്തില്‍ ശക്തി പ്രാപിക്കുന്നതിന് സിപിഎം നല്‍കുന്ന സംഭാവന വളരെ വലുതാണെന്നും ശിഹാബ് ഫേസ്ബുക്കില്‍ കുറിച്ചു.
 
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമര്‍ശിക്കുമ്പോഴായിരുന്നു എംവി ഗോവിന്ദന്റെ പരാമര്‍ശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയടക്കമുള്ള 23 രാജ്യങ്ങള്‍ ലഹരിമരുന്നുകളുടെ ഉത്പാദകരെന്ന് ട്രംപ്

സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കും

Saudi Pakistan Defence Pact: പാകിസ്ഥാനെതിരായ ആക്രമണം സൗദിയെ ആക്രമിക്കുന്നത് പോലെ,പ്രതിരോധകരാർ ഒപ്പിട്ട് സൗദിയും പാകിസ്ഥാനും

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

അന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും കൂട്ടുനിന്നു, എത്രകാലം കഴിഞ്ഞാലും ആൻ്റണി മാപ്പ് അർഹിക്കുന്നില്ല: സി കെ ജാനു

അടുത്ത ലേഖനം
Show comments