പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്
ചാരപ്പണി കേസില്‍ നിലവില്‍ അറസ്റ്റിലാണ് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര. ജ്യോതി നിരവധി തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തിയതായി പൊലീസ്. ഇവരുടെ വരുമാനസ്രോതസില്‍ പോലീസ് അന്വേഷണം നടത്തും. ഹരിയാന പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ചാരപ്പണി കേസില്‍ നിലവില്‍ അറസ്റ്റിലാണ് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര. ജ്യോതി നിരവധി തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇവരെ അഞ്ചുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ സമയത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്. ജ്യോതിയുടെ വരുമാനത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹരിയാന പോലീസിന് പുറമേ കേന്ദ്ര ഏജന്‍സികളും ജ്യോതിക്കെതിരെ പരാതിയുമായി മുന്നോട്ടു വരുകയാണ്. വരുംദിവസങ്ങളില്‍ ഇവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും. യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചുകൊണ്ട് മാത്രം ഇത്രയും വിദേശയാത്രകള്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.
പുറത്തുനിന്ന് ജോതിക്ക് പണം ലഭിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങളെകുറിച്ച് ജ്യോതി പാക്ക് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.