Publish Date: Fri, 08 Nov 2024 (17:53 IST)
Updated Date: Fri, 08 Nov 2024 (17:58 IST)
ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടി. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
പിപി ദിവ്യ കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അത് പാര്‍ട്ടി നിലപാടല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.