Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവ്യയ്ക്ക് വക്കീലിനെ കൊടുത്തത് സിപിഎം അല്ല, ജാമ്യം കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിച്ചത്: എംവി ഗോവിന്ദന്‍

ദിവ്യയ്ക്ക് വക്കീലിനെ കൊടുത്തത് സിപിഎം അല്ല, ജാമ്യം കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിച്ചത്: എംവി ഗോവിന്ദന്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (16:17 IST)
ദിവ്യയ്ക്ക് വക്കീലിനെ കൊടുത്തത് സിപിഎം അല്ലെന്നും ജാമ്യം കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എംവി ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്നുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും ദിവ്യയെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സിപിഎം പറയേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
 
അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി പിപി ദിവ്യ കീഴടങ്ങി. കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ കീഴടങ്ങിയത്. പോലീസുമായുണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. എവിടെവച്ചാണ് കീഴടങ്ങിയതെന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു. കൂടാതെ പ്രതിക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങളും കോടതി നടത്തി.
 
ആസൂത്രിതമായി ദിവ്യ ക്ഷണിക്കപ്പെടാത്ത പരിപാടിയിലെത്തി സഹപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും മുന്നില്‍ നവീന്‍ ബാബുവിനെ അപമാനപ്പെടുത്തി മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് കോടതിക്ക് ബോധ്യമായി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പ്രതി പിപി ദിവ്യ കീഴടങ്ങി