Publish Date: Wed, 19 Oct 2022 (17:29 IST)
Updated Date: Wed, 19 Oct 2022 (17:31 IST)
പാലക്കാട്: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കെ.എസ്.ആർ.ടി.സി അടക്കമുള്ള അഞ്ചു ബസ്സുകളിൽ വേഗപ്പൂട്ട് ഇല്ലാത്തതിനെ തുടർന്ന് ഫിറ്റ്നസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറയിലായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.
പരിശോധനയിൽ രണ്ടു കെ.എസ്.ആർ.ടി.സി ബസുകളും മൂന്നു സ്വകാര്യ ബസുകളിലുമാണ് വേഗപ്പൂട്ട് ഇല്ലെന്നു കണ്ടെത്തിയത്. തൃശൂർ - കോയമ്പത്തൂർ ബസും പാലക്കാട് - പൊള്ളാച്ചി ബസുമാണ് കെ.ഈ .ആർ.ടിയുടെ വേഗപ്പൂട്ടില്ലാതെ ഓടിയ ബസുകൾ.