Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹെൽമറ്റ് ഇല്ലെങ്കിലും ലൈസൻസ് തെറിക്കും, സംസ്ഥാനത്ത് വാഹനപരിശോധന കർശനമാക്കാൻ നിർദേശം

ഹെൽമറ്റ് ഇല്ലെങ്കിലും ലൈസൻസ് തെറിക്കും, സംസ്ഥാനത്ത് വാഹനപരിശോധന കർശനമാക്കാൻ നിർദേശം
, ചൊവ്വ, 14 ജൂണ്‍ 2022 (12:44 IST)
സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടിയ സാഹചര്യത്തിൽ വാഹനപരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്ക് നിർദേശം നൽകി. ഇതോടെ ചെറിയ നിയമലംഘനങ്ങൾക്ക് പോലും ലൈസൻസ് മരവിപ്പിക്കുന്നത് ഉൾപ്പടെയുള്ള കർശനനടപടികളുണ്ടാകും.
 
ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേരായി സഞ്ചരിക്കുക,അമിതവേഗം,ഹെൽമറ്റ് ധരിക്കാതിരിക്കുക,സിഗ്നൽ തെറ്റിക്കുക,ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം,വാഹനപരിശോധനയ്ക്കിടയിൽ നിർത്താതെ പോവുക,മദ്യപിച്ച് വാഹനമോടിക്കുക എന്നീ കുറ്റങ്ങൾക്ക് നടപടി കറുപ്പിക്കാനാണ് നിർദേശം.
 
ആദ്യം പിഴ ഈടാക്കുകയാണ് ചെയ്യുക. തെറ്റ് ആവർത്തിസിച്ചാൽ ലൈസൻസ് മരവിപ്പിക്കും. പിഴയടക്കുന്നത് പ്രശ്നമില്ലെന്ന മനോഭാവമാണ് പലർക്കുമുള്ളതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ