Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് കാക്കവയലിൽ വാഹനാപകടം: 3 മരണം, മൂന്ന് വയസുകാരന് ഗുരുതരപരിക്ക്

വയനാട്
, ചൊവ്വ, 12 ഏപ്രില്‍ 2022 (17:37 IST)
വയനാട് കാക്കവയലിൽ  കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് വയസുകാരന് ഗുരുതര പരിക്കേറ്റു. കാർ ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ് മരിച്ചത്.
 
അപകടത്തിൽ പരിക്കേറ്റ മൂന്ന് വയസുകാരൻ ആരവിനെ ഗുരുതരപരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കാട് നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു അപകടം. മീനങ്ങാടിയില്‍ നിന്നും വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യ യുക്രൈന്‍ യുദ്ധം: യുക്രൈന്‍ സൈനികര്‍ പരിശീലനത്തിനായി യുകെയിലേക്ക്