കമലിന് ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം രാജ്യംവിട്ടു പോകണം: എ.എൻ രാധാകൃഷ്ണൻ
ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിൽ കമൽ രാജ്യംവിട്ടു പോകണമെന്ന് ബിജെപി
സംവിധായകൻ കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കമൽ. രാജ്യത്തു ജീവിക്കാൻ കഴിയില്ലെങ്കിൽ കമൽ രാജ്യംവിട്ടു പോകണമെന്നു രാധാകൃഷ്ണൻ വ്യക്തമാക്കി.
ദേശിയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കണോ എന്ന സംശയമുള്ള ആളാണ് കമൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.