Webdunia - Bharat's app for daily news and videos

Install App

സമാധാനത്തിന്റെ സന്ദേശവുമായി ഒരു നബിദിനം

സമാധാനത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (14:23 IST)
സമാധാനാത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്‌ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍‌മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും ആഘോഷിക്കപ്പെടുകയാണ്. കേരളത്തില്‍ ഇന്നാണ് നബിദിനം ആഘോഷിക്കുന്നത്. 
 
ഘോഷയാത്ര നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും അന്ത്യ പ്രവാചകന്‍റെ പിറന്നാള്‍ നാടെങ്ങും ആഘോഷിക്കുന്നു. നിറഞ്ഞ മനസ്സോടെയാണ്‌ ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്‌. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന്‌ മനുഷ്യകുലത്തെ രക്ഷിച്ചത്‌ ഈ മഹാനുഭാവനായിരുന്നു.
 
പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശമായിട്ടാണ് പ്രവാചകന്‍ മുഹമ്മദ് നബി വന്നത്‌. പിറന്ന്‌ വീഴുമ്പോള്‍ കുടുംബത്തിന്‍റെ സന്തോഷത്തില്‍ പങ്ക്‌ ചേരാന്‍ തിരുനബിയുടെ പിതാവ് ജീവിച്ചിരുന്നില്ല. എങ്കിലും മലക്കുകളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമായ മുഹമ്മദ് നബിയുടെ തിരുപിറവിയില്‍ നിരവധി അത്ഭുതങ്ങള്‍ക്ക്‌ ലോകം സാക്ഷിയായി... അതെ അത്ഭുതങ്ങളോടെ അവിടുത്തെ ജന്മദിനം അല്ലാഹു സൃഷ്ടികള്‍ക്ക്‌ മുമ്പില്‍ ആഘോഷിച്ചത്‌ ചരിത്ര ഗ്രന്ഥങ്ങളില്‍ വ്യക്തമാണ്.
 
ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്‍സ്വഭാവവും ശീലമാക്കിയ മുഹമ്മദിനെ അറേബ്യന്‍ ജനത "അല്‍അമീന്‍" എന്നാണ് വിളിച്ചിരുന്നത്.‌ ആറു വയസ്സായപ്പോഴേക്കും വാല്‍സല്യ മാതാവും കണ്‍മറഞ്ഞു. തീര്‍ത്തും അനാഥനായ മുഹമ്മദിനെ പിന്നീട് വളര്‍ത്തിയത് വലിയുപ്പയാണ്.
 
പ്രശ്നങ്ങള്‍ക്ക്‌ പരിഹാരകേന്ദ്രമായി, പാവങ്ങള്‍ക്ക്‌ അത്താണിയായി അനാഥകള്‍ക്ക്‌ അഭയമായി, മര്‍ദ്ധിതര്‍ക്ക്‌ രക്ഷകനായി മുഹമ്മദ് നബി വളര്‍ന്നു. പ്രബോധന വീഥിയില്‍ മുഹമ്മദ് നബി സഹിച്ച ത്യാഗങ്ങള്‍ക്ക്‌ കൈയ്യും കണക്കുമില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദിക്കുകളില്‍ നിന്നും സഹായത്തിനായി വരുന്ന പാ‍വങ്ങളെയെല്ലാം നബി സഹായിക്കുമായിരുന്നു.
 
ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയ പ്രവാചകന്‍റെ ജീവിതത്തിലെ വിനയത്തിന്‍റെ പാഠങ്ങള്‍ എന്നും നിലനിക്കും. ഭക്ഷണം കിട്ടാതെ ഏങ്ങലടിച്ച്‌ കരയുന്ന ഒട്ടകത്തിന്‍റെ അവാകാശത്തിന്‌ വേണ്ടി ശബ്ദിച്ചും ഉറുമ്പ്‌ കൂട്ടത്തെ കരിച്ചുകൊന്ന ശിഷ്യരോട്‌ കോപിച്ചും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട്‌വന്നയാളെ ശകാരിച്ച്‌ അവക്ക്‌ മോചനം നല്‍കിയും മുണ്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിപ്പൂച്ചയുടെ ഉറക്കമുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്ത്‌ നടന്നകന്നതും നബിയുടെ വിശാലമായ കാരുണ്യത്തെയാണ് കാണിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments