Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാനത്ത് കനത്ത മഴ, ഓഖി ലക്ഷദ്വീപിലേക്ക് - ചിത്രങ്ങൾ

ഓഖി ഞെട്ടിക്കുന്നു, കടലിൽ കാണാതായത് 200ലധികം ബോട്ടുകൾ; തിരുവനന്തപുരത്ത് ഒരു മരണംകൂടി

തലസ്ഥാനത്ത് കനത്ത മഴ, ഓഖി ലക്ഷദ്വീപിലേക്ക് - ചിത്രങ്ങൾ
, വെള്ളി, 1 ഡിസം‌ബര്‍ 2017 (12:55 IST)
തിരുവനന്തപുരത്ത് കനത്ത മഴയും കടൽക്ഷോഭവും തുടരുകയാണ്. കൊച്ചിയിൽ നിന്നും 200ലധികം ബോട്ടുകളാണ് കാണാതായിരിക്കു‌ന്നത്. മത്സ്യത്തൊഴിലാളികളെ കാണാതായ പൂത്തുറയിൽ സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ശക്തമാവുകയാണ്.
 
ഓഖി ചുഴലിക്കാറ്റ് ഉൾക്കടലിൽ ശക്തമായി തുടരുന്നതിനാൽ അറബിക്കടലിൽ വൻ തിരമാലകളുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ വീണ്ടും കനത്തു. തുരുവനന്തപുരത്തെ ശംഖുമുഖത്ത് ഒരാൾ കൂടി മരിച്ചു. 
 
ലക്ഷദീപില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല. കാറ്റിന്റെ വേഗത കൂടി വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കവരത്തിയില്‍ അഞ്ച് ബോട്ടുകള്‍ മുങ്ങി. ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. 
webdunia

webdunia

webdunia

webdunia

webdunia

webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പത്മാവതി’ സംവിധായകന്‍ സഞ്ജയ്‌ലീല ബൻസാലി പാര്‍ലമെന്റില്‍ !