Select Your Language

Notifications

webdunia
webdunia
webdunia
webdunia

Narendra Modi: പാചകവാതക സിലിണ്ടറിനു നടുവില്‍ നരേന്ദ്ര മോദി; ട്രോളുകളില്‍ നിറഞ്ഞ് സിപിഎമ്മിന്റെ സെല്‍ഫി പോയിന്റ് !

2014 മേയില്‍ ഗാര്‍ഹിക പാചകവാതകത്തിനു 410 രൂപയായിരുന്നെന്നും 2024 ഫെബ്രുവരിയില്‍ അത് 965 രൂപയാണെന്നും ഫ്‌ളക്‌സില്‍ പറയുന്നു

Narendra Modi Troll, LPG, Modi troll
Narendra Modi: സോഷ്യല്‍ മീഡിയയില്‍ തരംഗമായി നരേന്ദ്ര മോദിയുടെ ചിത്രമുള്ള സെല്‍ഫി പോയിന്റ്. 'സബ്‌സിഡി എവിടെ' എന്ന ചോദ്യവുമായാണ് തിരുവനന്തപുരം ജില്ലയിലെ കുളക്കോട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി നരേന്ദ്ര മോദിയുടെ ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. പാചകവാതക സിലിണ്ടറിനു നടുവില്‍ നില്‍ക്കുന്ന മോദിയെയാണ് ഫ്‌ളക്‌സില്‍ കാണുന്നത്. 

webdunia
 
2014 മേയില്‍ ഗാര്‍ഹിക പാചകവാതകത്തിനു 410 രൂപയായിരുന്നെന്നും 2024 ഫെബ്രുവരിയില്‍ അത് 965 രൂപയാണെന്നും ഫ്‌ളക്‌സില്‍ പറയുന്നു. 'സെല്‍ഫി പോയിന്റ്' എന്ന പേരിലാണ് ഈ ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ഫോട്ടോ എടുക്കാനായി നിരവധി നാട്ടുകാരാണ് ദിനംപ്രതി എത്തുന്നത്. മാത്രമല്ല മിക്കവരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളപ്പണം വെളുപ്പിക്കൽ ആരോപണം,പേടിഎമ്മിനെതിരെ ഇ ഡി അന്വേഷണം