Ayodhya Ram Mandir Pran Prathishtha Live Updates: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഇന്ന്, പ്രധാനമന്ത്രി പങ്കെടുക്കും
1992 ഡിസംബര്‍ ആറിനാണ് 500 വര്‍ഷത്തിലേറെ പഴക്കമുള്ള ബാബറി മസ്ജിദ് കര്‍സേവകര്‍ പൊളിക്കുന്നത്
Ayodhya Ram Mandir Pran Prathishtha Live Updates: അയോധ്യ രാമ ജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ഇന്ന്. രാവിലെ 11.30 ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20 നായിരിക്കും പ്രാണപ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാലവിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനായി 11 മണിയോടെ അയോധ്യയിലെത്തും. നാല് മണിക്കൂറോളം പ്രധാനമന്ത്രി രാമജന്മഭൂമി മന്ദിറില്‍ തങ്ങും.
1992 ഡിസംബര്‍ ആറിനാണ് 500 വര്‍ഷത്തിലേറെ പഴക്കമുള്ള ബാബറി മസ്ജിദ് കര്‍സേവകര്‍ പൊളിക്കുന്നത്. അയോധ്യ രാമന്റെ ജനന സ്ഥലമാണെന്നും മുന്‍പ് അവിടെ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് പണിഞ്ഞതെന്നും ആയിരുന്നു തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ വാദിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ബാബറി മസ്ജിദ് പൊളിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയത്. പിന്നീട് അയോധ്യയിലെ ഈ ഭൂമി തര്‍ക്കപ്രദേശമായി നിലനില്‍ക്കുകയും ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ വരെ എത്തുകയും ചെയ്തു.
2019 ലെ സുപ്രീം കോടതി വിധി പ്രകാരമാണ് തര്‍ക്ക പ്രദേശത്ത് ഇപ്പോള്‍ രാമക്ഷേത്രം പണിയുന്നത്. സിനിമാ താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ക്രിക്കറ്റ് താരങ്ങള്‍ തുടങ്ങി നിരവധി പേര്‍ ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കും.