Select Your Language

Notifications

webdunia
webdunia
webdunia
webdunia

Narendra Modi: പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, എറണാകുളത്ത് റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് കൊച്ചിയില്‍ മോദി പങ്കെടുക്കുന്ന റോഡ് ഷോ

Narendra Modi: പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, എറണാകുളത്ത് റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും

രേണുക വേണു

, ബുധന്‍, 10 ജനുവരി 2024 (08:58 IST)
Narendra Modi: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ജനുവരി മൂന്നിന് തൃശൂരിലെ ബിജെപി പരിപാടിയില്‍ പങ്കെടുത്ത മോദി ഈ മാസം തന്നെ 16, 17 തിയതികളിലായാണ് വീണ്ടും കേരളത്തില്‍ ഉണ്ടാകുക. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരില്‍ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും. 
 
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് കൊച്ചിയില്‍ മോദി പങ്കെടുക്കുന്ന റോഡ് ഷോ. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തുന്ന മോദി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും സമൂഹവിവാഹത്തിലും പങ്കെടുക്കും. കൂടാതെ ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിനു ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kochi Metro WhatsApp Ticket: കൊച്ചി മെട്രോയില്‍ വാട്‌സ്ആപ്പ് ടിക്കറ്റും; ചെയ്യേണ്ടത് ഇങ്ങനെ