Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ പാത വികസനത്തിനു വീണ്ടും സംസ്ഥാന സര്‍ക്കാര്‍

നേരത്തെ ദേശീയപാത 66 വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നല്‍കിയിരുന്നു

PA Mohamed Riyas

രേണുക വേണു

, ബുധന്‍, 17 ജൂലൈ 2024 (15:54 IST)
PA Mohamed Riyas

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം. രണ്ട് ദേശീയപാതകളുടെ വികസനത്തിന് സംസ്ഥാനം ജി.എസ്.ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കും.
 
എറണാകുളം ബൈപാസ് ( NH 544), കൊല്ലം - ചെങ്കോട്ട ( NH 744) എന്നീ പാത നിര്‍മാണത്തിന് ആണ് സംസ്ഥാന പങ്കാളിത്തം. രണ്ടു പാത നിര്‍മ്മാണങ്ങള്‍ക്ക് 741.35 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാകും. ജി.എസ്.ടി. വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി.
 
നേരത്തെ ദേശീയപാത 66 വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നല്‍കിയിരുന്നു. ദേശീയ പാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 
 
എറണാകുളം ബൈപാസ് (NH 544), കൊല്ലം - ചെങ്കോട്ട ( NH 744) പാതകളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ ആകും. ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുദ്രപ്പത്രത്തിൽ 500 രൂപയുടെ കള്ളനോട്ടടിച്ചു വിതരണം ചെയ്തയാൾ പിടിയിൽ