Select Your Language

Notifications

webdunia
webdunia
webdunia
webdunia

"പ്രചാരണം അത്ര പോര" : സർക്കാരിന്റെ സോഷ്യൽ മീഡിയ പ്രചാരണത്തിന് ദേശീയ ഏജൻസി

, വ്യാഴം, 8 ഒക്‌ടോബര്‍ 2020 (12:06 IST)
സംസ്ഥാനസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെപറ്റി സോഷ്യൽ മീഡിയകളിൽ പ്രചാരണം ശക്തമാക്കാൻ ദേശീയ തലത്തിൽ പ്രവർത്തനപരിചയമുള്ള പുതിയ ഏജൻസിയെ കൊണ്ടുവരുന്നു. ഇതിനായുള്ള പ്രാഥമിക നടപടികൾ സർക്കാർ തുടങ്ങി. കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ മുണ്ടുമുറുക്കി ചിലവ് കുറക്കാൻ ശ്രമിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രചാരണത്തിന് പുതിയ ഏജൻസി വരുന്നത്. നിലവിൽ സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങളുടെ പ്രചാരണത്തിന് പിആർഡിയും സി-ഡിറ്റും മറ്റ് ചെറുകിട പിആർ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയതലത്തിലുള്ള പുതിയ പി ആർ ഏജൻസി വരുന്നത്.
 
ഏജൻസിയെ തെരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ പിആർഡി അംഗീകരിച്ചു. എന്നാൽ എത്ര തുകയാകും പ്രചാരണാവശ്യത്തിന് ഉപയോഗിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കെയാണ് പുതിയ ഒരു സോഷ്യൽ മീഡിയ ദേശീയ ഏജൻസിയെക്കൂടി നിയമിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രോട്ടോക്കോളിൽ കുരുങ്ങി വി മുരളീധരൻ, പരാതിയിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്