എയർസെൽ – മാക്സിസ് കേസ്: പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപ്പത്രം സമർപ്പിച്ചു - കേസ് നവംബര്‍ 26ന് പരിഗണിക്കും
എയർസെൽ – മാക്സിസ് കേസ്: പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപ്പത്രം സമർപ്പിച്ചു - കേസ് നവംബര്‍ 26ന് പരിഗണിക്കും
എയർസെൽ – മാക്സിസ് അഴിമതിക്കേസിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രി പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി എന്ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ്കുറ്റപ്പത്രം സമർപ്പിച്ചു.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. കേസിൽ രണ്ടാമത്തെ കുറ്റപ്പത്രമാണ്ഇഡി ഡൽഹി കോടതിയിൽ സമർപ്പിക്കുന്നത്. കേസ് നവംബര്‍ 26ന് പരിഗണിക്കും.
എയർസെൽ - മാക്സിസ് കമ്പനിക്ക് വിദേശനിക്ഷേപം നടത്താൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ്ഇപ്പോൾ അന്വേഷണം നടത്തുന്നത്.
ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സിബിഐയുടെ രഹസ്യ രേഖകള്‍ കിട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് അന്ന് കണ്ടെത്തിയത്. രഹസ്യരേഖകള്‍ എന്‍ഫോഴ്സ്മെന്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.