Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ഷമിയുടെ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ഷമിയുടെ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു

mohammed shami
മുംബൈ , ബുധന്‍, 17 ഒക്‌ടോബര്‍ 2018 (10:56 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ  ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്റ് സഞ്ജയ് നിരൂപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ രാഷ്‌ട്രീയ പ്രവേശനം.

ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചെര്‍ന്ന ഹസീന്‍ ജഹാന്റെ ചിത്രങ്ങള്‍ മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വിറ്റര്‍ പേജില്‍ പോസ്‌റ്റ് ചെയ്‌തു.

ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് മോഡല്‍ കൂടിയായ ഹസീന്‍ ശ്രദ്ധിക്കപ്പെട്ടത്. താരത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും മാനസിക, ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നാണ് ഇവരുടെ പരാതി.

ഷമിയില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിനായി കൊല്‍ക്കത്ത അലിപ്പുര്‍ കോടതിയില്‍ ഇവര്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഹസീന്‍ ജഹാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഷമി രംഗത്തെത്തിയിരുന്നു.

അതേസമയം, ഷമിയുമായുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിനു വേണ്ടിയാണ് ഹസീന്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞു, യുവതിക്ക് നേരെ കയ്യേറ്റത്തിനും ശ്രമം; സുരക്ഷ ശക്തമാക്കി പൊലീസ്